Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ സിപിഎം കല്ലേറ്; സി.ആർ. മഹേഷ് എംഎല്‍എക്ക് പരിക്ക്

കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ സിപിഎം കല്ലേറ്; സി.ആർ. മഹേഷ് എംഎല്‍എക്ക് പരിക്ക്
കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. സിപിഎം നടത്തിയ കല്ലേറില്‍ എംഎൽഎ സി.ആർ. മഹേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.  സിഐ ഉള്‍പ്പടെയുള്ള പോലീസുകാർക്കും കല്ലേറില്‍ പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എംഎല്‍എക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്. അതേസമയം മലപ്പുറത്തും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോലീസും പാർട്ടി പ്രവർത്തകരും തമ്മിലും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പോലീസ് ലാത്തിവീശി. സിപിഎമ്മിന്‍റെ പതാകയുമായി സർക്കിളിന് മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് താഴെയിറക്കി. തിരുവനന്തപുരം പേരൂർക്കടയിൽ എൽഡിഎഫ് – ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇടുക്കി തൊടുപുഴയിലും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ടാണ് സംഘർഷം പരിഹരിച്ചത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in