Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഭർത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്‍റെ പീഡനം; വയർലെസ് രേഖകള്‍ പരിശോധിക്കണം' : മുഖ്യമന്ത്രിക്ക് പരാതിയുമായി സി.ഐയുടെ ഭാര്യ

'ഭർത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്‍റെ പീഡനം; വയർലെസ് രേഖകള്‍ പരിശോധിക്കണം' : മുഖ്യമന്ത്രിക്ക് പരാതിയുമായി സി.ഐയുടെ ഭാര്യ
  കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഭർത്താവ് നാടുവിടാൻ കാരണം മേലുദ്യോഗസ്ഥന്‍റെ പീഡനമാണെന്നും,ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. തന്‍റെ ഭർത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തോട് കള്ളക്കേസുണ്ടാക്കാൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യ ആരോപിച്ചു. മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്ന കാര്യം ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്, എന്നാൽ ഉദ്യോഗസ്ഥന്‍റെ പേര് പറഞ്ഞിട്ടില്ല.വയർലെസ് വഴി ഈ ഉദ്യോഗസ്ഥനുമായി വാഗ്വാദം നടന്നിട്ടുണ്ട്. വയർലെസ് സെറ്റ് രേഖകൾ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം നവാസ് കേരളം വിട്ടിട്ടില്ലെന്നും എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തേവരയിലെ എ.ടി.എമ്മിൽ നിന്ന് നവാസ് പതിനായിരം രൂപ പിൻവലിച്ചിരുന്നു. കൂടാതെ പത്ത് ദിവസത്തിന് ശേഷം തിരിച്ച് വരുമെന്ന് ഒരു സുഹൃത്തിനോട് പറയുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് നവാസിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in