മാള: പരാഗ്വേയിലെ അസൂണ്‍സിയോണില്‍ നടക്കുന്ന വേള്‍ഡ് സ്‌കേറ്റ് ഗെയിംസ് 2026-ലേക്കുള്ള ഇന്ത്യന്‍ ജൂനിയര്‍ ദേശീയ റോളര്‍ ഹോക്കി ടീമിലേക്ക് മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.ഇ. സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ സണ്ണി തിരഞ്ഞെടുക്കപ്പെട്ടു. കാവപുരക്കല്‍ സണ്ണി ജോസ്‌റെനി ജോസ് ദമ്പതികളുടെ മകനാണ് ക്രിസ്റ്റഫര്‍.
ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകവേദിയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച ക്രിസ്റ്റഫറിന്റെ നേട്ടം ഹോളി ഗ്രേസ് അക്കാദമിക്കും തൃശ്ശൂര്‍ ജില്ലയ്ക്കും കേരളത്തിനും അഭിമാനകരമായി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ഗ്രേസ് റോളര്‍ സ്‌കേറ്റിംഗ് അക്കാദമിയിലെ പരിശീലകരായ ലെനിന്‍, യശോധരന്‍ എന്നിവരുടെ പരിശീലനവും പിന്തുണയുമാണ് ക്രിസ്റ്റഫറിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ജൂനിയര്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റഫര്‍ സണ്ണിയെ ഹോളി ഗ്രേസ് അക്കാദമി മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.
കേരളത്തിന് അഭിമാനനേട്ടം: വേള്‍ഡ് സ്‌കേറ്റ് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ മാള സ്വദേശി ക്രിസ്റ്റഫര്‍ സണ്ണി