Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്യ സംരക്ഷണ സംഗമം' സംഘടിപ്പിച്ചു

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്യ സംരക്ഷണ സംഗമം' സംഘടിപ്പിച്ചു

രാഹുല്‍ ഗാന്ധിയുടെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍  കെപിസിസിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു.

ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി  രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെപിസിസിയുടെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായാണ്  തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു. രാജ്യത്ത് നടക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നടപടികള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി പോരാട്ടം നടത്തുന്നതെന്നും ഈ പോരാട്ടത്തിന് കേരളത്തിന്റെ ശക്തമായ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള ധര്‍മസമരത്തിലാണ് കോണ്‍ഗ്രസെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും ചേര്‍ന്ന് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ,രാഹുല്‍ ഗാന്ധി നടത്തുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് കേരളജനതയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും നിലനിര്‍ത്താനുള്ള പ്രക്ഷോഭമാണിതെന്നും സമരത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ നടപടി ആവശ്യപ്പെട്ടും കേരളത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുമ്പോള്‍, ജനാധിപത്യ സംരക്ഷണം പ്രധാന രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്. ഗാന്ധി പാര്‍ക്കിലെ സംഗമത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്  കോണ്‍ഗ്രസ്. 

Related articles

See all
Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Save your stories

Sign in