Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയിൽ വൻ ജനത്തിരക്ക്

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയിൽ വൻ ജനത്തിരക്ക്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തിയ താരം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ സ്വയം ഡ്രൈവ് ചെയ്ത വാഹനത്തിലാണ് ഗെയ്ൽ പള്ളിമുറ്റത്തേക്ക് എത്തിയത്.

തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്റർ മാർഗ്ഗമാണ് വിൻഡീസ് താരം കോട്ടയത്തേക്ക് തിരിച്ചത്. നിശ്ചയിച്ച സമയത്തേക്കാൾ രണ്ടര മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 12.25 ഓടെയാണ് ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.

ചാണ്ടി ഉമ്മൻ എം.എൽ.എ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്നാണ് ക്രിക്കറ്റ് ഇതിഹാസത്തെ സ്വീകരിച്ചത്. പ്രിയതാരത്തെ നേരിൽ കാണുന്നതിനായി വൻ ജനസഞ്ചയവും ആരാധകരും നേരത്തെ തന്നെ പള്ളി പരിസരത്ത് തടിച്ചുകൂടിയിരുന്നു.


Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Save your stories

Sign in