Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ വക ആഢംബര വാഹനം; ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്‍റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമെന്ന് ആക്ഷേപം

ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ വക ആഢംബര വാഹനം; ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്‍റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമെന്ന് ആക്ഷേപം
ചീഫ് സെക്രട്ടറി ടോം ജോസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വക ആഢംബര വാഹനം. ടോം ജോസ് ഉപയോഗിക്കുന്ന വാഹനം വാങ്ങിച്ചത് പോലീസ് ഫണ്ട് ഉപയോഗിച്ച്. രേഖകളിൽ വണ്ടിയുടെ ഉടമസ്ഥൻ പോലീസ് മേധാവി. ഇരുവർക്കും ഒരേ മോഡൽ വാഹനമാണ് വാങ്ങിയത്. ജീപ്പ് കോമ്പസ് എന്ന വാഹനമാണ് ഇരുവരും ഉപയോഗിക്കുന്നത്. ഡിജിപി ലോക്നാഥ് ബഹ്റയുടെ പേരിൽ റജിസ്റ്റർ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. കെഎൽ 01 സിഎൽ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റർ ചെയ്തത്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും ഏതു സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നൽകിയതെന്നു വിശദീകരിക്കാൻ അവർ തയാറായിട്ടില്ല. ചീഫ് സെക്രട്ടറിമാർ സാധാരണ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്‍റെ വാഹനമാണ്. അതേസമയം, സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്‍റെ വിശദീകരണം. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടുകളിൽ കുറവുണ്ടായാൽ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവർ പറയുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in