Logo
Fri, Jun 19, 2026 • 02:51 PM
LIVE TV
Watch

No business videos available

No Middle East videos available

'വർഗീയത വളർത്തി കേരളത്തെ ബിജെപിക്ക് കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ദുരാഗ്രഹം' : കെ മുരളീധരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 12, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'വർഗീയത വളർത്തി കേരളത്തെ ബിജെപിക്ക് കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ദുരാഗ്രഹം' : കെ മുരളീധരന്‍ എംപി
  കണ്ണൂർ : ഡിസംബർ ഒന്നിന് തലശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം വിളിച്ച മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്ന് കെ മുരളീധരൻ എംപി. വർഗീയത വളർത്തി കേരളത്തെ ബിജെപിക്ക് കൊടുക്കണമെന്നാണ് പിണറായി വിജയൻ്റെ ദുരാഗ്രഹമെന്നും കെ മുരളിധരൻ എംപി തലശേരിയിൽ പറഞ്ഞു. തലശേരിയെ കലാപഭൂമിയാക്കി മാറ്റുന്ന ആർഎസ്എസ് - എസ് ഡിപിഐ കക്ഷികളുടെ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ ഡിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നയിച്ച പ്രകടനത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. പത്ത് വർഷം ഭരിച്ച് ഇറങ്ങി പോകുമ്പോൾ സിപിഎമ്മിനെ കൂടി ഇല്ലാതാക്കി ഈ സംസ്ഥാനം ബിജെപിക്ക് കൊടുക്കണമെന്നാണ് പിണറായി വിജയൻ്റെ ദുരാഗ്രഹം അത് ഇവിടെ നടക്കില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ഡിസംബർ ഒന്നിന് തലശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം വിളിച്ച മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്നും കെ മുരളീധരൻ എംപി. മാനവമൈത്രി സംഗമത്തിൽ പ്രേമാനന്ദ സ്വാമികൾ, അഹമ്മദ് തേർളായി, ഫാ. ഡോ. തോമസ് തെങ്ങുംപള്ളിയിൽ തുടങ്ങിയവരും സംസാരിച്ചു. വിവിധ കെപിസിസി, ഡിസിസി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10