'ജനങ്ങളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല'; എന്തുകൊണ്ട് അറസ്റ്റിലായെന്ന ചോദ്യത്തിന് മറുപടിയുമായി ചിദംബരം
Jaihind TV News Report
Jaihind TV Web Desk
September 09, 2019
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: തന്റെ അറസ്റ്റിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ട്വീറ്റുമായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. കുടുംബമാണ് തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഒരു സന്ദേശം. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്തുകൊണ്ട് ഉദ്യോഗസ്ഥര്‍ ആരും അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് ട്വീറ്റിലൂടെ ചിദംബരം ഉന്നയിക്കുന്നത്.
എന്റെ ആവശ്യപ്രകാരം കുടുംബമാണ് ഈ ട്വിറ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ മാത്രം അറസ്റ്റിലായത്. അവസാന ഒപ്പ് ഇട്ടത് നിങ്ങളാണ് എന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്തത്?' എന്ന് ആളുകള്‍ ചോദിക്കുന്നു. എനിക്ക് അതിന് ഉത്തരമില്ല. -ചിദംബരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു. 'ഒരു ഉദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റിലാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് രണ്ടാമത്തെ ട്വീറ്റ്. വ്യാഴാഴ്ച വൈകുന്നേരമാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പര്‍ ജയിലിലാക്കിയത്.
I have requested my family to tweet on my behalf the following :-
People have asked me 'If the dozen officers who processed and recommended the case to you have not been arrested, why have you been arrested? Only because you have put the last signature?' I have no answer. — P. Chidambaram (@PChidambaram_IN) September 9, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10