Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഇന്ത്യയില്‍ ആദ്യമായി ഒരു ലോകസഭാംഗത്തിന്‍റെ പേരില്‍ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നിറങ്ങി : മാതൃകയായി ടി എന്‍ പ്രതാപന്‍ എം പി ; ഷാര്‍ജയില്‍ നിന്നും മടങ്ങിയെത്തിയത് 215 പേര്‍ | VIDEO

ഇന്ത്യയില്‍ ആദ്യമായി ഒരു ലോകസഭാംഗത്തിന്‍റെ  പേരില്‍ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നിറങ്ങി : മാതൃകയായി  ടി എന്‍ പ്രതാപന്‍ എം പി ; ഷാര്‍ജയില്‍ നിന്നും മടങ്ങിയെത്തിയത് 215 പേര്‍ | VIDEO
ദുബായ് : കൊവിഡ് ദുരിത കാലത്ത് ഇന്ത്യയിലെ ഒരു പാര്‍ലമെന്‍റ് അംഗത്തിന്‍റെ പേരില്‍, ഗള്‍ഫില്‍ നിന്നും ആദ്യമായി ഒരു ചാര്‍ട്ടേര്‍ഡ് വിമാനം പറന്നിറങ്ങി. തൃശൂര്‍ ലോകസഭാംഗാം ടി എന്‍ പ്രതാപന്‍റെ പേരിലുളള എംപീസ് പ്രവാസി കെയറിന്‍റെ ഭാഗമായിട്ടായിരുന്നു ഈ മടക്കയാത്ര. തൃശൂര്‍ ലോകസഭാംഗാം ടി എന്‍ പ്രതാപന്‍റെ പേരിലുളള ഈ ചാര്‍ട്ടേര്‍ഡ് വിമാനം, ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കാണ് പറന്നത്. ഗര്‍ഭിണികളും പ്രായമായവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ 215 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇപ്രകാരം, പ്രവാസി കെയര്‍ യുഎഇ ചാപ്റ്ററും ദുബായിലെ തൃശൂര്‍ ജില്ലാ ഇന്‍കാസ് കമ്മിറ്റിയും സംയുക്തമായാണ് എം പിയുടെ പേരില്‍ വിമാനം ഒരുക്കിയത്. യാത്രക്കാരില്‍ ഭൂരിഭാഗവും തൃശൂര്‍ പാര്‍ലമെന്‍റ് മേഖലയില്‍ നിന്നുള്ളവരായിരുന്നു. കൂടാതെ, സമീപ മണ്ഡലമായ ചാലക്കുടിയിലെയും നിവാസികള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഒരു പാര്‍ലമെന്‍റ് അംഗത്തിന്‍റെ പേരിലുള്ള ആദ്യ വിമാനത്തില്‍ പറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ എത്താന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കും ഇതോടൊപ്പം സൗജന്യ വിമാന ടിക്കറ്റുകളും നല്‍കാന്‍ കഴിഞ്ഞെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. യാത്രക്കാര്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം നല്‍കുന്ന കിറ്റുകളും വിതരണം ചെയ്തു. ഇപ്രകാരം, യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, ഇന്‍കാസ് യുഎഇ എന്നിവരുടെ കൂടി സഹകരണത്തോടെയായിരുന്നു ഈ ചാര്‍ട്ടേര്‍ഡ് വിമാനം. ഇങ്ങിനെ, കൊവിഡ് സങ്കടക്കാലത്ത് , ഇന്ത്യയിലെ ഒരു പാര്‍ലമെന്‍റ് അംഗത്തിന്‍റെ പേരില്‍ , ഗള്‍ഫില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കൂടിയാണ് കൊച്ചിയില്‍ പറന്നിറങ്ങിയത്. ഇന്‍കാസ് യുഎഇ നേതാക്കളായ എന്‍.പി. രാമചന്ദ്രന്‍, കെ.എച്ച് താഹിര്‍, ഇന്‍കാസ് ദുബായ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ബി.പവിത്രന്‍, പ്രവാസി കെയര്‍ യു.എ.ഇ പ്രസിഡന്‍റ് മൊയ്തുണ്ണി ആലത്തയ്യില്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് മുഹമ്മദ് സോളന്‍, റാസല്‍ഖൈമ കോര്‍ഡിനേറ്റര്‍ നാസര്‍ അല്‍ ദാന തുടങ്ങിയവരാണ് പ്രവാസി കെയറിന് നേതൃത്വം നല്‍കുന്നത്. https://youtu.be/fsfSXyllRgY

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in