Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുട്ടനാട്ടില്‍ ആവേശം വിതറി ചാണ്ടി ഉമ്മന്റെ സൈക്കിള്‍ റാലി; സ്ഥാനാര്‍ത്ഥി റെജി ചെറിയാനൊപ്പം വീടുകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി

കുട്ടനാട്ടില്‍ ആവേശം വിതറി ചാണ്ടി ഉമ്മന്റെ സൈക്കിള്‍ റാലി; സ്ഥാനാര്‍ത്ഥി റെജി ചെറിയാനൊപ്പം വീടുകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി
എടത്വ: കുട്ടനാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേറിട്ട ശൈലിയില്‍ കരുത്തുപകര്‍ന്ന് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ പാരമ്പര്യം അനുസ്മരിപ്പിക്കുന്ന രീതിയില്‍, വോട്ടര്‍മാരിലേക്ക് നേരിട്ടെത്തുന്നതിനായി ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സൈക്കിള്‍ പ്രഭാതസവാരി സംഘടിപ്പിച്ചു. എടത്വ പച്ച ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ പര്യടനം മുട്ടാര്‍ വരെയാണ് നീണ്ടുനിന്നത്. സ്ഥാനാര്‍ത്ഥി റെജി ചെറിയാനും ചാണ്ടി ഉമ്മനോടൊപ്പം സൈക്കിള്‍ ചവിട്ടി വോട്ടര്‍മാരെ കാണാനെത്തി. ഈ വേറിട്ട പ്രചാരണ രീതി കുട്ടനാട്ടിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. സൈക്കിള്‍ യാത്രയ്ക്കിടയില്‍ പ്രധാന കവലകളിലും വീടുകളിലും ഇരുവരും സന്ദര്‍ശനം നടത്തി. പ്രഭാതസവാരിക്കിറങ്ങിയവരോടും വീട്ടമ്മമാരോടും കുശലാന്വേഷണം നടത്തിയും വോട്ട് അഭ്യര്‍ത്ഥിച്ചുമാണ് സംഘം മുന്നോട്ട് നീങ്ങിയത്. വഴിയോരങ്ങളില്‍ കാത്തുനിന്ന വോട്ടര്‍മാരും സജീവ പ്രവര്‍ത്തകരും ആവേശപൂര്‍വ്വമാണ് ചാണ്ടി ഉമ്മനെയും സ്ഥാനാര്‍ത്ഥിയെയും സ്വീകരിച്ചത്. സാധാരണക്കാരായ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും അവരുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനും ഈ സൈക്കിള്‍ റാലിയിലൂടെ സാധിച്ചുവെന്ന് റെജി ചെറിയാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന ഒരു വലിയ ജനസമൂഹം കുട്ടനാട്ടിലുണ്ടെന്നും ആ സ്‌നേഹം യു.ഡി.എഫിന്റെ വിജയത്തിന് കരുത്താകുമെന്നും ചാണ്ടി ഉമ്മന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in