"കീരവാണിക്ക് ചന്ദ്രബോസ് ഓസ്‌കാർ അവാര്‍ഡ് നല്‍കി" സ്വന്തം കുറിപ്പിലും തെറ്റെഴുതി ചിന്ത ജെറോം; അറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി
Jaihind TV News Report
Jaihind TV Web Desk
March 22, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും തെറ്റുപറ്റും. ഡോക്ടര്‍ ചിന്ത ജെറോമിന് വീണ്ടും വാക്യത്തില്‍ പിശക്. ഓസ്‌കർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പുതിയ തെറ്റുകുറ്റങ്ങള്‍. ഇതോടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഏറ്റെടുത്തു. ട്രോളന്മാര്‍ തങ്ങളുടെ ജോലി ആരംഭിക്കുകയും ചെയ്തു. ഇതോടെ പോസ്റ്റുമുക്കി ചിന്ത തടിതപ്പി. എന്നാല്‍ വ്യാപകമായി പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളാല്‍ നിറയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ഇഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്ത, ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കർ ലഭിച്ചപ്പോള്‍ സംഗീത സംവിധായകൻ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. എന്നാണ് പോസ്റ്റിലുള്ളത്.
"ആർആർആർ സിനിമയ്ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ഗാനരചയിതാവ് ചന്ദ്രബോസ്, സംഗീതം നൽകിയ എംഎം കീരവാണിക്ക് ഓസ്‌കാർ അവാർഡ് നൽകിയത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ്. ബഹുമാനം." എന്നാണ് പോസ്റ്റിന്‍റെ മലയാളം തര്‍ജ്ജിമ.
പോസ്റ്റിലെ തെറ്റ് ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ ചിന്ത പോസ്റ്റ് മുക്കുകയും ചെയ്തു. ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കവിതയെ തന്‍റെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ വൈലോപ്പിള്ളിയുടേതാക്കി മാറ്റിയതു മുതല്‍ ഡോക്ടര്‍ ചിന്താ ജെറോമിനെ ട്രോളന്മാര്‍ നോട്ടമിട്ടതാണ്. പ്രബന്ധത്തിലെ തെറ്റ് വെറും സാന്ദർഭികമായ പിഴവ് മാത്രമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10