Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതിപ്പട്ടികയില്‍; കുറ്റപത്രം സമര്‍പ്പിച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതിപ്പട്ടികയില്‍; കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: യുവ സംവിധായകര്‍ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ കുറ്റപത്രം എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ക്ക് പുറമെ പ്രശസ്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിറും കേസില്‍ പ്രതിയാണ്. കേസില്‍ നിലവില്‍ നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ചായിരുന്നു അറസ്റ്റ്. കേസെടുത്ത് ആറുമാസം പിന്നിട്ട ശേഷമാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫ്ളാറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സമീര്‍ താഹിറിന് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നു എന്ന് കുറ്റപത്രത്തില്‍ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയത് എന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാല്‍, ഈ മൊഴിക്ക് തെളിവുകളില്ലെന്ന് എക്‌സൈസ് കോടതിയെ അറിയിച്ചു. സിനിമാപ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ ഇടനിലക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും എക്‌സൈസ് വ്യക്തമാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in