Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20% വിജയം; തിരുവനന്തപുരം മേഖലയ്ക്ക് വീണ്ടും തിളക്കം

സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20% വിജയം; തിരുവനന്തപുരം മേഖലയ്ക്ക് വീണ്ടും തിളക്കം

സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സിബിഎസ്‍ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവ വഴി ഫലം അറിയാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്; കഴിഞ്ഞ തവണ 87.98 ശതമാനമായിരുന്നു വിജയമെങ്കിൽ ഇക്കുറി അത് 85.20 ശതമാനമായി താഴ്ന്നു.

പതിവുപോലെ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനമാണ് പെൺകുട്ടികൾ കാഴ്ചവെച്ചത്. 88.86 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 82.13 ആണ്. പരീക്ഷയെഴുതിയ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു എന്നത് ഇത്തവണത്തെ ഫലത്തിന്റെ പ്രത്യേകതയാണ്. പ്രാദേശികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. ചെന്നൈ (93.84%), ബെംഗളൂരു (93.19%) എന്നീ മേഖലകൾ തൊട്ടുപിന്നിലുണ്ട്.


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Save your stories

Sign in