Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അരിയിൽ ഷുക്കൂർ വധക്കേസ് : വിചാരണ നടപടികൾ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ

അരിയിൽ ഷുക്കൂർ വധക്കേസ് : വിചാരണ നടപടികൾ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ
അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ നടപടികൾ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ. വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഹർജി തീർപ്പാക്കുന്നതു വരെ സെഷൻസ് കോടതി നടപടി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. തലശ്ശേരി സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പി. ജയരാജൻ 33 ആം പ്രതിയും ടി.വി.രാജേഷ് 34 ആം പ്രതിയുമായി 34 പേരുടെ പ്രതിപ്പട്ടികയാണ് കോടതിയിൽ സമർപ്പിച്ചത്. വിചാരണ എറണാകുളത്തേക്ക് മാറ്റുന്നതിനെ ജയരാജൻ അടക്കമുള്ള പ്രതികൾ നേരത്തെ എതിർത്തിരുന്നു. തലശ്ശേരി കോടതിയിൽ തന്നെ വിചാരണ വേണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതി അന്തിമ നിലപാട് എടുക്കട്ടെയെന്ന് തലശ്ശേരി കോടതി വ്യക്തമാക്കുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in