Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നടപടി ആറ്റിങ്ങലിലെ വിദ്വേഷ പ്രസംഗത്തില്‍

പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നടപടി ആറ്റിങ്ങലിലെ വിദ്വേഷ പ്രസംഗത്തില്‍
PS-Sreedharan-Pillai വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറ്റിങ്ങല്‍ പോലീസാണ് കേസെടുത്തത്. ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിലായിരുന്നു ശ്രീധരന്‍പിള്ള വിവാദ പരാമർശം നടത്തിയത്. ‘ബലാക്കോട്ട് ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻ പറ്റൂ.’  ഇതായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെയാണ് കോൺഗ്രസും മുസ്‌ലിം ലീഗും സി.പി.എമ്മും രംഗത്തെത്തിയത്. ശ്രീധരന്‍ പിള്ളയുടെ പരാമർശം ജനപ്രാതിനിധ്യനിയമത്തിന്‍റെ ലംഘനമാണെന്നും നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയും ശുപാര്‍ശ ചെയ്തിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in