പ്രഥമ പ്രോ വോളി ചാമ്പ്യൻഷിപ് : കാലിക്കറ്റ് ഹീറോസിന് കുതിപ്പ്; അജിത് ലാൽ സൂപ്പർതാരം
Jaihind TV News Report
Jaihind TV Web Desk
February 14, 2019
1 min read
•
Updated: June 04, 2026
പ്രഥമ പ്രോ വോളി ചാമ്പ്യൻഷിപ് ആദ്യപാദം പിന്നിട്ടപ്പോൾ കാലിക്കറ്റ് ഹീറോസിന് കുതിപ്പ്. കളിച്ച അഞ്ച് മത്സരങ്ങളും ആധികാരികമായി ജയിച്ച് മുന്നേറുന്ന കാലിക്കറ്റ് ടീമിലുള്ളവർതന്നെയാണ് വ്യക്തിഗത നേട്ടങ്ങളിലും മിന്നും സ്മാഷുകളുതിർത്ത് കുതിക്കുന്നത്.
ടൂർണമന്റെിലെ സൂപ്പർതാരമായി മാറിയ അജിത് ലാൽ ആണ് മൊത്തം പോയൻറ് നേട്ടത്തിൽ മുന്നിൽ. 74 പോയൻറാണ് അജിത് നേടിയത്. പോയൻറ് നേട്ടത്തിൽ ആദ്യ അഞ്ചുപേരിൽ നാലുപേരും കാലിക്കറ്റുകാരാണെന്നത് ടീമിന്റെ ആധിപത്യത്തിന് അടിവരയിടുന്നു. ക്യാപ്റ്റൻ ജെറോം വിനീതാണ് 69 പോയൻറുമായി അജിത്തിനുപിന്നിൽ. 57 പോയൻറ് നേടിയിട്ടുള്ള ഹൈദരാബാദ് ബ്ലാക് ഹോക്‌സിന്റെ അശ്വൽ റായ് മാത്രമാണ് ആദ്യ അഞ്ചിൽ കാലിക്കറ്റിന് പുറത്തുനിന്നുള്ള താരം. കാലിക്കറ്റിന്റെ യു.എസ് താരം പോൾ ലോട്മാനും കർണാടക താരം എ. കാർത്തികും ആണ് നാലും അഞ്ചും സ്ഥാനത്ത്.
സ്‌പൈക് പോയൻറ്‌സിന്റെ കാര്യത്തിലും ആദ്യ നാലുപേരുടെ കാര്യത്തിൽ വ്യത്യാസമില്ല. 64 പോയൻറുമായി അജിത്ത് മുന്നിൽനിൽക്കുമ്പോൾ 56 പോയന്റോടെ ജെറോം രണ്ടാമതുണ്ട്. അശ്വൽ റായ് മൂന്നാമതും ലോട്മാൻ (40) നാലാമതുമാണ്. ഹൈദരാബാദ് ബ്ലാക് ഹോക്‌സിന്റെ കഴ്‌സൺ ക്ലാർക് ആണ് അഞ്ചാംസ്ഥാനത്ത്.
15 പോയൻറുമായി അശ്വൽ റായ് ആണ് ബ്ലോക് പോയൻറിൽ മുന്നിൽ നിൽക്കുന്നത്. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ഡേവിഡ് ലീ 14 പോയന്റോടെ രണ്ടാമതാണ്. കാലിക്കറ്റിന്റെ കാർത്തികും ഇല്യൂണി എൻഗംപൂരുവും ആണ് മൂന്നും നാലും സ്ഥാനത്ത്. . രണ്ടാം പാദ മത്സരങ്ങൾക്ക് ശനിയാഴ്ച ചെന്നൈയിൽ തുടക്കമാവും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10