Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ ഇന്നും കരിങ്കൊടി; നികുതിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തം

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ ഇന്നും കരിങ്കൊടി; നികുതിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തം
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വെച്ചായിരുന്നു പ്രതിഷേധം. കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ്‌ ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചുകയറ്റി. തലനാരിഴയ്ക്കാണ് പ്രവർത്തകർ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ്പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. ബജറ്റിലെ നികുതിക്കൊള്ളക്കെതിരെയാണ് പ്രതിഷേധം. അതേസമയം പ്രതിഷേധങ്ങളെ ഭയന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവർത്തകരെ കരുതല്‍ തടങ്കലില്‍ ആക്കുന്നത് ഉള്‍പ്പെടെയുള്ള കിരാത നടപടികളാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in