കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: വിവാദം പുകയുന്നു; പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തില്‍ ബിജെപിയുടെ സീൽ.കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബിജെപിയുടെ സീൽ പതിച്ചിരിക്കുന്നത്. 2019 മാർച്ച് 19ന് തയ്യാറാക്കിയ കത്താണിത്.അതേസമയം ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന് രാഷ്ട്രീയപാർട്ടികൾ വിമർശനം ഉയർത്തി .
എന്നാൽ ഇത്തരത്തിൽ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യഥാർത്ഥ രേഖയിൽ സീൽ ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.