വിജയത്തില്‍ അഹങ്കരിക്കില്ല, വിനയത്തോടെ സ്വീകരിക്കുന്നു; ബിജെപിക്ക് ഉണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കും: എം.എം. ഹസന്‍
Jaihind TV News Report
Jaihind TV Web Desk
June 20, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്വല വിജയം ഏറെ സന്തോഷം നല്‍കുന്നതാണെന്നും എന്നാല്‍ അഹങ്കരിക്കില്ലെന്നും യുഡിഎഫ് കണ്‍വീനർ എം.എം. ഹസന്‍. വിനയത്തോടെയാണ് ഈ വിജയത്തെ യുഡിഎഫ് സ്വീകരിക്കുന്നത്.
ബിജെപിക്ക് ഉണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കുമെന്ന് എം.എം. ഹസൻ. യുഡിഎഫിന് രണ്ടു മണ്ഡലങ്ങളിലുണ്ടായ പരാജയത്തേക്കുറിച്ച് അന്വേഷിക്കും. കെ.സി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇതിന് നിയോഗിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തത്. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തിയെന്നും യുഡിഎഫ് യോഗത്തിനു ശേഷം എം.എം. ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10