Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നെട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു

നെട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു
തിരുവനന്തപുരം: നെട്ടയത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് മേഖലയുടെ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരാള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയുടെ പരാതിയാണ് സംഘര്‍ഷത്തിന് കാരണമായത്. ഇവര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ, ഇവരുടെ ഭര്‍ത്താവിനെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞുവെച്ചു. ഇതോടെ ഇരുവിഭാഗവും സംഘടിക്കുകയും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നെട്ടയത്ത് അരങ്ങേറിയത്. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റു. രാത്രി നടന്ന സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ഇന്ന് പുലര്‍ച്ചെ വീണ്ടും ആക്രമണമുണ്ടായി. നെട്ടയം ഡിവൈഎഫ്‌ഐ മേഖല ട്രഷററുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് പോലീസ് ജാഗ്രത തുടരുകയാണ്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in