Logo
Thu, Jun 18, 2026 • 06:09 AM
LIVE TV
Watch

No business videos available

No Middle East videos available

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിന് ബി.ജെ.പി പ്രവർത്തകരുടെ ക്രൂരമർദനം ; കാഴ്ചക്കാരനായി അമിത് ഷാ | Video


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 27, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിന് ബി.ജെ.പി പ്രവർത്തകരുടെ ക്രൂരമർദനം ; കാഴ്ചക്കാരനായി അമിത് ഷാ | Video
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിന് യുവാവിന് ബി.ജെ.പി പ്രവർത്തകരുടെ ക്രൂര മർദനം. ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് യുവാവിനെ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. അമിത് ഷായുടെ പ്രസംഗത്തിനിടെ ഒരു കൂട്ടം യുവാക്കൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതാണ് ബി.ജെ.പി പ്രവർത്തകരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരുടെ കൂട്ടത്തിലെ ഒരു യുവാവിനെയാണ് ബി.ജെ.പി പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയത്. കസേരയും മറ്റും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവം കണ്ടെങ്കിലും ഇടപെടാന്‍ തയാറാകാതെ അമിത് ഷാ പ്രസംഗം തുടരുകയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപമുയരുന്നുണ്ട്. റാലിക്കിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കെതിരെ ബി.ജെ.പി പ്രവർത്തകർ ഭീഷണി മുദ്രാവാക്യം മുഴക്കിയതും വിവാദമായിരുന്നു. 'ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ... ഞങ്ങള്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം' - എന്ന മുദ്രാവാക്യമാണ് പ്രവർത്തകർ മുഴക്കിയത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നേതൃത്വം തയാറായില്ല. https://twitter.com/asim13june/status/1221517464309133313    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10