B Ashok| ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെ മറികടന്ന് പി.ആര്‍.ഡിയിലേക്ക്
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് മറികടന്ന് കൃഷിവകുപ്പില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് മാറ്റിയത്.
ബി. അശോകിനെ കെ.ടി.ഡി.എഫ്.സി. ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തിന് തുടരാമായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ട്രിബ്യൂണല്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് അദ്ദേഹത്തെ പി.ആര്‍.ഡി. ഡയറക്ടറായി മാറ്റി ഉത്തരവിറക്കിയത്.
കേര പദ്ധതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള ഉന്നതതലങ്ങള്‍ പ്രതിക്കൂട്ടില്‍ ആയിരുന്നു. ഈ സാഹചര്യത്തിലാണ് അശോകിന്റെ സ്ഥലംമാറ്റം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10