Logo
Thu, Jun 25, 2026 • 07:26 AM
LIVE TV
Watch

No business videos available

No Middle East videos available

V D Satheesan| അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യം; വര്‍ഗീയവാദികള്‍ക്ക് ഇടം നല്‍കാനുള്ള നീക്കമെന്ന് വി.ഡി. സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

V D Satheesan|  അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യം; വര്‍ഗീയവാദികള്‍ക്ക് ഇടം നല്‍കാനുള്ള നീക്കമെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ മുതലെടുപ്പിനും വര്‍ഗീയവാദികള്‍ക്ക് ഇടം നല്‍കാനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യമാണെന്നും, യഥാര്‍ത്ഥത്തില്‍ അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്നും സതീശന്‍ ചോദിച്ചു. 'കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയുടെ വികസനത്തിനായി ഒരു ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കപട അയ്യപ്പഭക്തിയുമായി ഇറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം മാത്രമാണ്,' സതീശന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 'വികസന സദസ്സ്' സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണെന്നും സതീശന്‍ ആരോപിച്ചു. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണം നടത്താനുള്ള ഗൂഢനീക്കമാണ്. തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കി കൊന്നശേഷം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കാപട്യവുമായി ഇറങ്ങുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കനത്ത വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും, ഓണക്കാലത്ത് വിലക്കയറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കപടമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ ആചാര ലംഘനത്തിന് കൂട്ടുനില്‍ക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇപ്പോഴും നിലനിര്‍ത്തുകയാണെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് ഈ സത്യവാങ്മൂലം നല്‍കിയത്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, തന്റെ അനുമതിയോടെയല്ല സംഘാടകസമിതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ താന്‍ കൂട്ടാക്കിയില്ല എന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10