Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലഹരിക്കെതിരെ പ്രകൃതിയുടെ കരുത്ത്: ബിജു കാരക്കോണത്തിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ശ്രദ്ധേയമായി

ലഹരിക്കെതിരെ പ്രകൃതിയുടെ കരുത്ത്: ബിജു കാരക്കോണത്തിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ശ്രദ്ധേയമായി
  തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണം സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദര്‍ശനം തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ സമാപിച്ചു. ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഭാരത് വികാസ് പരിഷത്താണ് ഈ വേറിട്ട പ്രദര്‍ശനം സംഘടിപ്പിച്ചത്. 'പ്രകൃതി എന്ന ലഹരിയെ ജീവിതത്തിലേക്ക് ആവാഹിക്കുക' എന്ന സന്ദേശമാണ് പ്രദര്‍ശനം കുട്ടികള്‍ക്ക് നല്‍കിയത്. ലഹരി മാഫിയയുടെ പിടിയില്‍ നിന്നും വരുംതലമുറയെ രക്ഷിക്കാന്‍ പ്രകൃതിയെയും ചുറ്റുപാടുമുള്ള ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ പഠിക്കണമെന്ന് ബിജു കാരക്കോണം ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു. സ്വയം സ്‌നേഹിക്കാനും സഹജീവികളെ കരുതാനും പഠിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോര്‍ട്ട് സ്‌കൂള്‍ ട്രസ്റ്റി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ്, ഭാരത് വികാസ് പരിഷത് അംഗങ്ങളായ ഡോ. ആര്‍.കെ. രവീന്ദ്രന്‍ നായര്‍, രാജേഷ്, സുഭാഷ്, വൈഭവ് ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് അംഗം വൈഭവ്, ചാമുണ്ഡി ദേവി ക്ഷേത്രം പ്രസിഡന്റ് കെ. പ്രതാപചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രകൃതിയെ അടുത്തറിയുന്നതിലൂടെയും സ്‌നേഹിക്കുന്നതിലൂടെയും കുട്ടികളിലെ ക്രിയാത്മകമായ ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ വഴിയൊരുക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in