Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പത്തനംതിട്ടയില്‍ വീടുകയറി മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; വാഹനങ്ങളും വീടിന്‍റെ ജനാലകളും അടിച്ചുതകർത്തു

പത്തനംതിട്ടയില്‍ വീടുകയറി മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; വാഹനങ്ങളും വീടിന്‍റെ ജനാലകളും അടിച്ചുതകർത്തു
  പത്തനംതിട്ട: മെഴുവേലിയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമണം നടത്തി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്‍റെ വീടിനു നേരെയാണ് ആറംഗ സംഘം അർധരാത്രിയിൽ അതിക്രമം നടത്തിയത്. സംഭവത്തിൽ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെ രണ്ടരയോടെ ആയിരുന്നു ആറംഗ മുഖംമൂടി സംഘം വീട്ടിലേക്ക് എത്തിയത്. വീടിനുപുറത്ത് ഈ സംഘം അസഭ്യ വാക്കുകളുടെ ബഹളം നടത്തി. തുടർന്ന് ജനാലകൾ അടിച്ചു തകർത്തു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തല്ലിത്തകർത്തു. കാറിന്‍റെ ചില്ലുകൾ അടിച്ചു തകർത്ത സംഘം സിസി ടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് പരിഭ്രാന്തരായ വീട്ടുകാർ പുറത്തിറങ്ങാൻ ഭയപ്പെട്ട് വീടിനുള്ളിൽ തന്നെ ഇരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയതോടെയാണ് അക്രമികൾ ഓടി രക്ഷപ്പെട്ടത്. അക്രമം നടത്തിയ ആറംഗ സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. പ്രിൻസ് നൽകിയ പരാതിയിൽ ഇലവുംതിട്ട പോലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in