കരുനാഗപ്പള്ളി അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ: കെ.സി. വേണുഗോപാൽ
Jaihind TV News Report
Jaihind TV Web Desk
April 24, 2024
1 min read
•
Updated: June 05, 2026
ആലപ്പുഴ: കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. സിപിഎമ്മിന്‍റെ പരാജയഭീതിയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. എകെജി സെന്‍ററിൽ നിന്നുള്ള ആഹ്വാന പ്രകാരമാണ് യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും സിപിഎം ആക്രമിച്ചത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എംഎൽഎയ്ക്കെതിരെ നടന്ന കല്ലേറ് വരെ സിപിഎമ്മിന്‍റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സിപിഎമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്‍റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10