Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ ആക്രമണം; യുവാവ് പിടിയില്‍

ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ ആക്രമണം; യുവാവ് പിടിയില്‍
  ആലപ്പുഴ: ആലപ്പുഴയില്‍  പത്ത് വയസുകാരിക്കെതിരെ ആക്രമണം. ശുചിമുറിയിൽ കുളിക്കാൻ കയറിയ കുട്ടിയെ യുവാവ് കയറിപ്പിടിക്കാൻ ശ്രമിച്ചു. സംഭവത്തില്‍ യുവാവ് പിടിയില്‍. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി (24)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു സംഭവം. ആലപ്പുഴ മെഡിക്കൽ കോളേജില്‍ കുട്ടിയുടെ അമ്മ ചികിത്സയിലാണ്. കുട്ടി കുളിക്കാന്‍ കയറിയ സമയം യുവാവ് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തി. തുടർന്ന് യുവാവിനെ പിടികൂടി  പോലീസിന് കൈമാറുകയായിരുന്നു. യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in