Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ മത്സരചിത്രം തെളിയാന്‍ മണിക്കൂറുകള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ മത്സരചിത്രം തെളിയാന്‍ മണിക്കൂറുകള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്താകെ 354 പത്രികകളാണ് തള്ളിയത്. നിലവില്‍ 1637 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ മാത്രം 337 പത്രികകള്‍ പരിശോധനയ്ക്ക് ശേഷം തള്ളിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ക്ക് അപര ഭീഷണി തുടരുകയാണ്. ഇതില്‍ ആരൊക്കെ പത്രിക പിന്‍വലിക്കുമെന്ന കാര്യത്തില്‍ നാളെയാകും വ്യക്തത വരിക. അപരന്മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഇവരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തീവ്രശ്രമം നടത്തിവരികയാണ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in