Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

M M HASSAN| ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ് ശ്രീജയുടെ മരണം: സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് എം എം ഹസ്സന്‍

M M HASSAN| ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ് ശ്രീജയുടെ മരണം: സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് എം എം ഹസ്സന്‍
ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ് ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റ് ബിജുമോഹന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീജയുടെ ഭര്‍ത്താവും മകളും പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നിര്‍ദ്ദേശാനുസരണം കേസെടുക്കാതെ പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ നീക്കമെങ്കില്‍ അത്തരം ആളുകള്‍ സര്‍വീസില്‍ ഉണ്ടാകണമോ എന്ന് അടുത്ത യുഡിഎഫ് സര്‍ക്കാരിന് തീരുമാനിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in