Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്
ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 3.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് സത്യപ്രതിജ്ഞ. ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം യുഡിഎഫിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ തിരിച്ചുപിടിച്ചാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭയിലേക്ക് എത്തുന്നത്. നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂര്‍ എം.എല്‍.എയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്ത് നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ച ആര്യാടന്‍ ഷൗക്കത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭയുടെ ആദ്യ അധ്യക്ഷനുമായി ഭരണരംഗത്ത് കഴിവ് തെളിയിച്ച ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭയിലേക്ക് എത്തുന്നത്. നിലമ്പൂരില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് മിന്നുന്ന വിജയം നേടിയത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ഭരണ തുടര്‍ച്ച മുദ്രാവാക്യവുമായി നിലമ്പൂരിലെത്തിയ ഇടതുമുന്നണിയെ തകര്‍ത്തെറിഞ്ഞ് കേരളത്തില്‍ ഭരണമാറ്റത്തിന്റെ അലയടികള്‍ ഉയര്‍ത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം പിടിച്ചത്. യുഡിഎഫ് രാഷ്ട്രീയത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന മിന്നുന്ന വിജയത്തോടെയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിന്റെ അമരക്കാരനായത്.

Related articles

See all
Latest News

VIDYARAMBHAM| ഇന്ന് വിജയദശമി: അറിവിന്‍റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Latest News

CPM STATE SECRETARIAT| സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു; സിപിഎം സംസ്ഥാന...

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Save your stories

Sign in