ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു
Jaihind TV News Report
Jaihind TV Web Desk
January 12, 2023
1 min read
•
Updated: June 03, 2026
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഇന്നലെയാണ് നിർത്തിവച്ചത്, എന്നാൽ രാത്രിയോട തന്നെ ഏലക്ക ഇടാതെയുള്ള അരവണ നിർമ്മാണം പുനരാരംഭിച്ചിരുന്നു.
അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന്, ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അടിയന്തിരമായി ഇന്നലെ ഏലക്കയിട്ട് നിർമ്മിച്ച അരവണയുടെ വിതരണം നിർത്തി വച്ചത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അയ്യപ്പാ സ്പൈസസ് എന്ന സ്ഥാപനം നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി നിർദേശപ്രകാരം അരവണയിൽ ഉപയോഗിക്കുന്ന ഏലക്കാ പരിശോധിച്ചത്.
മകരവിളക്ക് ഉത്സവത്തിന് തൊട്ട് മുൻപായി പ്രസാദ വിതരണത്തിലുണ്ടായ പ്രതിസന്ധി ദേവസ്വം ബോർഡ് അധികൃതർക്കും ഏറെ തലവേദനയായി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10