'ഒരു കേരള സ്റ്റോറി പോലെ ഒരു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്റ്റോറി'; മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.പി. അനില്‍കുമാര്‍
Jaihind TV News Report
Jaihind TV Web Desk
February 26, 2026
1 min read
•
Updated: June 07, 2026
മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. 'ഒരു കേരള സ്റ്റോറി പോലെ ഒരു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്റ്റോറി...' എന്ന പരിഹാസത്തോടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിപിഎമ്മിന്റെ പി.ആര്‍. വര്‍ക്കിലൂടെ ഇല്ലാത്ത കാര്യങ്ങള്‍ ജനങ്ങളെ വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണ് തുറന്ന് പിടിച്ചിട്ടും ആര്‍ക്കും കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ സി.പി.എം പ്രചരിപ്പിക്കുന്നതെന്നും അനില്‍കുമാര്‍ കുറിച്ചു.
അധികാരനഷ്ടം സംഭവിക്കുമെന്ന ഭയവും വെപ്രാളവുമാണ് ഇത്തരം വ്യാജ തിരക്കഥകള്‍ക്ക് പിന്നിലെന്നും, വരും ദിവസങ്ങളില്‍ ഇനിയും ഇത്തരം നാടകങ്ങള്‍ മലയാളികള്‍ കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് അനില്‍കുമാറിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10