Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ; ഹർജി തള്ളി കോടതി

പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ; ഹർജി തള്ളി കോടതി
  കൊല്ലം: ഓയൂരിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കൊല്ലം അഡീഷനൽ സെഷൻസ് കോടതി തള്ളി. പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനുപമ ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ അനുപമയ്ക്ക് ജാമ്യം നൽകിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി അനുപമയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒന്നാം പ്രതി കെ.ആർ. പത്മകുമാറിന്‍റെ മകളാണ് അനുപമ. പത്മകുമാറിന്‍റെ ഭാര്യ അനിതകുമാരിയാണ് കേസിലെ രണ്ടാം പ്രതി. പത്മകുമാറും ഭാര്യയും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. 2023 നവംബറിലാണ് ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയത്.  നാടു മുഴുവന്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പോലീസിന്‍റെ മൂക്കിന് കീഴില്‍ നടന്ന സംഭവത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് പോലീസ് സേനയ്ക്കു തന്നെ വലിയ നാണക്കേടായിരുന്നു. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡിസംബർ ഒന്നിനാണ് പ്രതികളെ പിടികൂടിയത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in