Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്തയെ മാറ്റി, നിധിൻ അഗർവാള്‍ പുതിയ ഫയർഫോഴ്സ് മേധാവി

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്തയെ മാറ്റി, നിധിൻ അഗർവാള്‍ പുതിയ ഫയർഫോഴ്സ് മേധാവി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സര്‍ക്കാരുമായി സ്വരച്ചേര്‍ച്ചയിലല്ലാതിരുന്ന ഡിജിപി യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയായി നിധിന്‍ അഗര്‍വാളിനെ നിയമിച്ചു. വനിത എസ്‌ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി.ജി. വിനോദ് കുമാറിനെയും മാറ്റി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ എഐജി സ്ഥാനത്ത് നിന്നാണ് വിനോദ് കുമാറിനെ ഇന്‍ഫോര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് മാറ്റിയത്. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനേയും മാറ്റിയിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി പോലിസ് കമ്മീഷണറായും പുതിയ നിയമനം നടന്നു. നകുല്‍ ദേശ്മുഖാണ് പുതിയ തൃശ്ശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍. ആര്‍. ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് ഈ നിയമനം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in