Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആരോപണത്തിന് പിന്നില്‍ അനിമോന്‍റെ ബന്ധുവായ സിപിഎം നേതാവ്'; ആവശ്യമില്ലാതെ സിപിഎം ചെളി വാരി എറിയുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

'ആരോപണത്തിന് പിന്നില്‍ അനിമോന്‍റെ ബന്ധുവായ സിപിഎം നേതാവ്'; ആവശ്യമില്ലാതെ സിപിഎം ചെളി വാരി എറിയുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
  കോട്ടയം: ബാർ കോഴ ആരോപണത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ കോട്ടയത്തുള്ള അനിമോന്‍റെ ബന്ധുവായ സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാൽ ആ പേര് താൻ വിളിച്ചു പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സിപിഎം തന്‍റെ മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്. അതിനുള്ള മറുപടിയും മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണ്. ബാർ ഉടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ കോട്ടയത്തെ ഒരു സിപിഎം നേതാവിന്‍റെ ബന്ധുവാണ്. തന്‍റെ മകൻ അർജുന് ആ സംഘടനയുമായോ വാട്സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ല.  ബാർ കോഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ആരുടേതാണെന്ന് പുറത്തുവരണമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in