വ്യക്തമായ നിലപാടും ശക്തമായ അഭിപ്രായങ്ങളും എന്നും തുറന്നുപ്രകടിപ്പിച്ച വ്യക്തിത്വം; വക്കം പുരുഷോത്തമനെ അനുസ്മരിച്ച് കെ.സി.വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
July 31, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: മുന്‍ ഗവര്‍ണറും മുന്‍മന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമന്‍റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അനുശോചിച്ചു.
വ്യക്തമായ നിലപാടും ശക്തമായ അഭിപ്രായങ്ങളും എന്നും തുറന്നുപ്രകടിപ്പിച്ച വ്യക്തിത്വം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം തന്റേതായ പ്രവര്‍ത്തന ശൈലി കൊണ്ട് ജനകീയനായ നേതാവാണ്. ഹൃദയം കൊണ്ട് എല്ലാവരെയും സ്‌നേഹിച്ച മനുഷ്യസ്‌നേഹിയായ നേതാവ്.സഹോദരതുല്യനായ അടുപ്പം എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നു. ഗുരുസ്ഥാനീയനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പലപ്പോഴും എന്നിലെ പൊതുപ്രവര്‍ത്തകന് വഴികാട്ടിയായിട്ടുണ്ട്. സ്പീക്കറായും മന്ത്രിയായും ഗവര്‍ണറായും നിയമസഭാ സാമാജികനായും എംപിയായും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും വേണുഗോപാല്‍ അനുസ്മരിച്ചു.
ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കര്‍ പദവി വഹിച്ച നേതാവും വക്കം പുരുഷോത്തമാനാണ്. സ്പീക്കര്‍ പദവിയിലിരിക്കെ സഭയെ അച്ചടക്കത്തോടെ നയിക്കുന്നതിലും അംഗങ്ങള്‍ക്ക് സമയനിഷ്ട പാലിക്കുന്നതിലും അദ്ദേഹം കര്‍ക്കശത്തോടെ എടുത്ത നടപടികള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഒരു നല്ല ഭരണാധികാരിയായി കഴിവ് തെളിയിച്ച അദ്ദേഹം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തതിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. ചുമട്ടുതൊഴിലാളി നിയമം ഉള്‍പ്പെടെ പുരോഗമനപരമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ച അദ്ദേഹം ദീര്‍ഘകാലം എഐസിസി അംഗമായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10