Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിലെത്തുമ്പോള്‍ തള്ളിപ്പോകും; അന്ന് പിണറായിയും ഗോവിന്ദനും വല്ലാതെ കഷ്ടപ്പെടും': എ.കെ ആന്‍റണി

'സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിലെത്തുമ്പോള്‍ തള്ളിപ്പോകും; അന്ന് പിണറായിയും ഗോവിന്ദനും വല്ലാതെ കഷ്ടപ്പെടും': എ.കെ ആന്‍റണി
  തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ വരുമ്പോള്‍ തള്ളിപ്പോകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. പിണറായി വിജയനും എം.വി ഗോവിന്ദനും കഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ സദസിൽ മുൻ കെപിസിസി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ഗാന്ധിയൻ അവാർഡ് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "പോലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പോലീസല്ല, കോടതിയാണ്. കേസ് പോലീസിന്‍റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​തിടുക്കപ്പെട്ട് കേസെടുക്കാന്‍ പോയ ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരും, ദുഃഖിക്കേണ്ടിവരും" - എ.കെ ആന്‍റണി പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in