Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഐ ക്യാമറ അഴിമതി; സർക്കാരിനോട് പ്രതിപക്ഷ നേതാവിൻ്റെ 7 ചോദ്യങ്ങൾ

എഐ ക്യാമറ അഴിമതി; സർക്കാരിനോട് പ്രതിപക്ഷ നേതാവിൻ്റെ 7 ചോദ്യങ്ങൾ
എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാരിനോട് പ്രതിപക്ഷ നേതാവിൻ്റെ 7 ചോദ്യങ്ങൾ 1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും, സാമ്പത്തികമായും യോഗ്യതയുള്ള ഓ ഈ എം Original Equipment Manufacturer അല്ലെങ്കിൽ OEM ന്‍റെ authorized Vendor ക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് നിഷ്കർഷിക്കുന്നു . എന്നാൽ എ ഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഓ ഇ എം/ഓ എം എം authorized Vendor അല്ലാത്ത എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നൽകിയത് എന്തുകൊണ്ട്? 2) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം "data security, data integrity, configuration of the equipment, facility management " അടങ്ങുന്ന സുപ്രധാനമായ പ്രവർത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ് ആർ ഐ ടി ഉപകരാർ നൽകിയത് എന്തുകൊണ്ട്? 3) ഹൈവേകളും, പാലങ്ങളും, അടക്കം പണിയുന്ന എ ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) എന്ന എസ് ആർ ഐ ടി എലിന്റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ് ആർ ഐ ടി എലിനു കരാർ ലഭിക്കാൻ cartel ഉണ്ടാക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ? 4) സ്വന്തമായി കരാർ നിർവ്വഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ് ആർ ഐ ടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും, ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12 ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽ നിന്നും കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്? 5) കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ് ആർ ഐ ടി ഉപകരാരാറായി മറ്റു സ്ഥാപനങ്ങളെ ഏല്പിച്ചുകൊണ്ടു എസ് ആർ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ( കമ്മീഷൻ ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ് 6) സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ് ആർ ഐ ടി ടെക്നോപാർക്കിലെയും, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ ? 7) കെൽട്രോൺ ടെൻഡർ ഡോക്യുമെന്‍റ്  പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ് ആർ എൽ ടി ക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ മെയ്ന്‍റൈനന്‍സിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in