Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജയരാജന്‍ അതിജീവിതയെ അപമാനിക്കുന്നു; കേസന്വേഷണം ദുർബലപ്പെടുത്താന്‍ ഇടപെടല്‍ നടന്നു; മുഖ്യമന്ത്രി മറുപടി പറയണം': പ്രതിപക്ഷ നേതാവ്

'ജയരാജന്‍ അതിജീവിതയെ അപമാനിക്കുന്നു;  കേസന്വേഷണം ദുർബലപ്പെടുത്താന്‍ ഇടപെടല്‍ നടന്നു; മുഖ്യമന്ത്രി മറുപടി പറയണം': പ്രതിപക്ഷ നേതാവ്
  കൊച്ചി: സിപിഎമ്മും സർക്കാരും ഇരയോടൊപ്പം എന്ന് പറയുകയും വേട്ടക്കാരനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജൻ അതിജീവിതയെ അപമാനിക്കുന്നു. അതിജീവിതയെ കൊണ്ട് ആരോ കേസ് കൊടുപ്പിക്കുന്നു എന്നാണ് ഇ.പി ജയരാജൻ പറയുന്നത്. കേസ് അഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെ. കേസന്വേഷണം ദുർബലപ്പെടുത്താൻ ഇടപെടൽ നടന്നിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതിജീവിതയ്ക്ക് വേണ്ടി പോരാട്ടം നടത്തിയ മുൻനിര പോരാളി പി.ടി തോമസ് ആണ്. കേരള മനസാക്ഷി അതിജീവിതയ്ക്കൊപ്പമാണ്. ഗൗരവമായ ആരോപണമാണ് അതിജീവിത ഉന്നയിക്കുന്നത്, മുഖ്യമന്ത്രി മറുപടി പറയണം.  പരാതി ഹൈക്കോടതി പരിശോധിക്കട്ടെ. അതിജീവിത കേസ് രാഷ്ട്രീയവത്കരിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. ഇ.പി ജയരാജന് എന്തിനാണ് പരിഭ്രാന്തിയെന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in