Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.  ആറളം ഫാമിലെ താമസക്കാരൻ ആയ രഘു (43) ആണ് മരിച്ചത്.  മൃതദേഹം പേരാവൂർ താലൂക് ആശുപത്രിയില്‍ നിന്ന്  പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വിറക് ശേഖരിക്കുന്നതിനിടെ കാട്ടിനുള്ളിൽ മറഞ്ഞ് നിന്നിരുന്ന ആന രഘുവിനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രഘുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രഘുവിൻ്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപെട്ടു. ആറളം ഫാമിൽ കാട്ടാനയുടെ അക്രമത്തിൽ ഒരു ആദിവാസി കൂടി കൊല്ലപ്പെടുമ്പോൾ ജില്ലാ ഭരണകൂടത്തിന്‍റെയും വനം വകുപ്പിന്‍റെയും പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കായി . രഘു ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് പേരാവൂർ ആശുപത്രിയിൽ എത്തിയ നാട്ടുകാർ ബഹളം വെച്ചു. ബന്ധുക്കൾ എത്തുന്നതിന് മുന്നെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ മാറ്റുന്നതിൽ സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in