Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പട്ടാമ്പിയിൽ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവ് ജീവനൊടുക്കി

പട്ടാമ്പിയിൽ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവ് ജീവനൊടുക്കി
  പാലക്കാട്: പട്ടാമ്പിയിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. പ്രണപ്പകയാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.  തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കെ.പി. പ്രവിയയെ കുത്തി കൊലപ്പെടുത്തിയതിനു ശേഷം കത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തൃത്താല ആലൂർ സ്വദേശി സന്തോഷ് ആത്മഹത്യ ചെയ്തത്. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. മൃതദേഹത്തിനു സമീപത്തുനിന്ന് കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...