Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്ക് തിരിച്ചടി; ക്യാമ്പസുകളില്‍ കെ.എസ്.യു തരംഗം; പത്തനാപുരം സെന്റ് സ്റ്റീഫന്‍സടക്കം നിരവധി യൂണിയനുകള്‍ തിരിച്ചുപിടിച്ചു

KSU|  സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്ക് തിരിച്ചടി; ക്യാമ്പസുകളില്‍ കെ.എസ്.യു തരംഗം; പത്തനാപുരം സെന്റ് സ്റ്റീഫന്‍സടക്കം നിരവധി യൂണിയനുകള്‍ തിരിച്ചുപിടിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ക്യാമ്പസുകള്‍ പ്രതികരിച്ചു തുടങ്ങി എന്ന് തെളിയിച്ച് കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ കെ.എസ്.യു.വിന് ചരിത്ര വിജയം. വര്‍ഷങ്ങളായി എസ്.എഫ്.ഐ.യുടെ കുത്തകയായിരുന്ന നിരവധി യൂണിയനുകള്‍ തിരിച്ചുപിടിച്ചും ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തിയും കെ.എസ്.യു. ക്യാമ്പസുകളില്‍ തരംഗം സൃഷ്ടിച്ചു. കെ.എസ്.യു. നേടിയ വിജയങ്ങളില്‍ ഏറ്റവും ശ്രദ്ധേയം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള യൂണിയന്‍ നേട്ടങ്ങളാണ്. 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന്‍ കെ.എസ്.യു. പിടിച്ചെടുത്തു. അതുപോലെ, 15 വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ് യൂണിയനും എസ്.എഫ്.ഐയില്‍ നിന്ന് കെ.എസ്.യു.വിന്റെ കൈകളിലെത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞിരംകുളം കെ.എന്‍.എം കോളേജ് യൂണിയനും കെ.എസ്.യു. സ്വന്തമാക്കി. തിരിച്ചുപിടിക്കലുകള്‍ക്കൊപ്പം തങ്ങളുടെ ശക്തി തെളിയിച്ച് ശാസ്താംകോട്ട ഡി.ബി. കോളേജ് യൂണിയന്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കെ.എസ്.യു. നിലനിര്‍ത്തി. കൂടാതെ, തുമ്പ സെന്റ് സേവ്യേഴ്‌സ്, തോന്നയ്ക്കല്‍ എ.ജെ. കോളേജ്, പെരിങ്ങമല ഇക്ബാല്‍, കല്ലമ്പലം കെ.റ്റി.സി.റ്റി, കരുനാഗപ്പള്ളി വിദ്യാധിരാജ തുടങ്ങിയ നിരവധി പ്രധാന കോളേജുകളിലെ യൂണിയനുകളും കെ.എസ്.യു. കരസ്ഥമാക്കി. കൊട്ടാരക്കര സെന്റ് ഗ്രീഗോറിയേസ് കോളേജില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി എന്നീ സുപ്രധാന സീറ്റുകളിലും കെ.എസ്.യു. വിജയിച്ചു. വഴുതക്കാട് വുമണ്‍സ് കോളേജ്, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളിലും മികച്ച മുന്നേറ്റം നടത്താന്‍ കെ.എസ്.യു.വിന് സാധിച്ചു. അതേ സമയം വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളും സമീപനങ്ങളും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ ക്യാമ്പസുകള്‍ പ്രതികരിച്ചു തുടങ്ങിയെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐയുടെ പരാജയ ഭീതിയാണ് പലയിടത്തും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. കിളിമാനൂര്‍ ശ്രീ ശങ്കര, മന്നാനിയ കോളേജ്, വര്‍ക്കല എസ്.എന്‍. കോളേജുകള്‍ ഉള്‍പ്പെടെയുള്ള നിരവധി കോളേജുകളില്‍ ഇലക്ഷന്‍ റദ്ദാക്കിയത് എസ്.എഫ്.ഐ.യുടെ പരാജയ ഭീതി മൂലമാണെന്ന് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. അടൂര്‍ സെന്റ് സിറിള്‍സ് കോളേജില്‍ കെ.എസ്.യു. സ്ഥാനാര്‍ത്ഥി അന്ന സൂസന്‍ മാണി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചത് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കെ.എസ്.യു. നേടിയ മികച്ച മുന്നേറ്റം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതാണ്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in