'ഇപ്പോള്‍ ഓള്‍ പാസാണ്, പത്താം ക്ലാസ് ജയിച്ച നല്ലൊരു വിഭാഗം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല'; മന്ത്രി സജി ചെറിയാൻ
Jaihind TV News Report
Jaihind TV Web Desk
June 30, 2024
1 min read
•
Updated: June 04, 2026
ആലപ്പുഴ: പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങിലാണ് സജി ചെറിയാന്‍റെ വിവാദ പരാമർശം. പണ്ടൊക്കെ എസ്എസ്എൽസിയ്ക്ക് 210 മാർക്ക് വാങ്ങാൻ ഏറെ പാടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ഇതുമൂലം പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
എസ്എസ്എൽസി 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല, ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫീസുകളിലേക്ക് രാഷ്ട്രീയപാർട്ടികളുടെ പ്രതിഷേധമുയരും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ് നല്ലകാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽനിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക് അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10