Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍
  കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വൻ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.  ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പോലീസ് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. ജനുവരി മുതൽ പല തവണകളായി വായ്‌പകൾ അനുവദിച്ച് കൊണ്ടായിരുന്നു തട്ടിപ്പ്. സഹകരണ വകുപ്പിന്‍റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥർ ഭരണസമിതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്‍റ് ബെള്ളൂർ കിന്നിങ്കാറിലെ കെ. സൂപ്പി പോലീസിൽ പരാതി നൽകി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതി ഫയൽ ചെയ്യാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘം പ്രസിഡന്‍റിന് നിർദ്ദേശം നൽകിയത്. സിപിഎം പ്രാദേശിക നേതാവായ രതീശൻ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ. രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് സിപിഎം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. രതീശൻ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in