Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആരോപണങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പ് അജണ്ടയില്‍ നിന്ന് കൊള്ള മറയ്ക്കാന്‍ ശ്രമിക്കേണ്ട':- വി.ഡി സതീശന്‍

'ആരോപണങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പ് അജണ്ടയില്‍ നിന്ന് കൊള്ള മറയ്ക്കാന്‍ ശ്രമിക്കേണ്ട':- വി.ഡി സതീശന്‍
ആരോപണങ്ങള്‍ ഉയര്‍ത്തി ശബരിമലയില്‍ നടത്തിയ കൊള്ള തിരഞ്ഞെടുപ്പ് അജണ്ടയില്‍ നിന്ന് മാറ്റാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദൈവത്തിന്റെ സ്വര്‍ണം അടിച്ചു മാറ്റി അതിന് കുടപിടിച്ചു നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി നേതൃത്വത്തിന് അതിന് പങ്കുണ്ട്. അത് മറച്ചു വയ്ക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല. പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്നവരാണ് മുന്‍പന്തിയില്‍. കേരള ചരിത്രത്തില്‍ അമ്പലം വിഴുങ്ങി സര്‍ക്കാര്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തത് ഭയന്നിട്ടാണെന്നും അദ്ദേഹം കാസര്‍ഗോഡ് പ്രസ്സ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും. പിണറായി സര്‍ക്കാരും സിപിഎമ്മും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അടിയറവു പറഞ്ഞിരിക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വം പറയുന്നതനുസരിച്ച് ഭയന്നിട്ട് വിധേയരായി സിപിഎമ്മും പിണറായിയും പ്രവര്‍ത്തിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും ബിഎല്‍ഒമാരെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുകയാണ്. പ്രമുഖ സിപിഎം സ്ഥാനാര്‍ത്ഥികളടക്കം വേറെ ചിഹ്നത്തില്‍ മത്സരിക്കുന്നത് ബിജെപി വോട്ട് ലഭിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in