Logo
Mon, Jun 15, 2026 • 09:50 AM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്ത് 38,667 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 478 മരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 14, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

രാജ്യത്ത് 38,667 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 478 മരണം
  ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.  ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,21,56,493 ആയി. 478 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,30,732 ആയി ഉയർന്നു. നിലവിൽ, 3,87,673 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായ 48-ാം ദിവസമാണ് 50,000ത്തിൽ താഴെ കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.    രാജ്യത്താകെ ഇതുവരെ 49,17,00,577 പരിശോധനകൾ നടത്തി. വെള്ളിയാഴ്ച മാത്രം 22,29,798 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 1.73 ശതമാനമാണ് നിലവിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്ത് ഇതുവരെ 53.61 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10