Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : മുഖ്യപ്രതി മുഹമ്മദ് റോഷന്‍റെ കൂട്ടാളികളായ മൂന്നുപേര്‍ അറസ്റ്റില്‍

13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : മുഖ്യപ്രതി മുഹമ്മദ് റോഷന്‍റെ കൂട്ടാളികളായ മൂന്നുപേര്‍ അറസ്റ്റില്‍
Oachira-Girl-missing-case രാജസ്ഥാനി കുടുംബത്തിലെ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്‍റെ കൂട്ടാളികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കരുനാഗപ്പള്ളി കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരി, പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി കുറ്റിത്തറയിൽ അനന്തു, ചങ്ങൻകുളങ്ങര തണ്ടാശ്ശേരിൽ തെക്കതിൽ വിപിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കരുനാഗപ്പള്ളി കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാർ വാടകയ്ക്ക് എടുത്തു നൽകിയ ഇവരുടെ സുഹൃത്തിനെയും ബന്ധുവായ കാർ ഉടമയെയും കസ്റ്റഡിയിൽ എടുത്തെങ്കിലും നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തു. അതേസമയം, ബംഗളൂരുവിലേക്ക് കടന്നെന്നു കരുതുന്ന മുഖ്യപ്രതി റോഷനെയും പെൺകുട്ടിയെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഓച്ചിറ എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം രാഷ്ട്രീയ സമ്മർദ്ധത്തിന് വഴങ്ങിയാണ് റോഷനെ പിടികൂടാത്തതെന്ന് വിമർഷനവും ശക്തമാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in