രാജ്യത്ത് 24 വ്യാജ സർവകലാശാലകള്‍; മുന്നില്‍ ഉത്തർപ്രദേശ്, കേരളത്തില്‍ ഒന്ന്; പട്ടിക പുറത്തുവിട്ട് കേന്ദ്രം
Jaihind TV News Report
Jaihind TV Web Desk
August 03, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു. 24 വ്യാജ സർവകലാശാലകളാണ് രാജ്യത്തുള്ളത്. ഉത്തർപ്രദേശാണ് വ്യാജന്മാരുടെ പട്ടികയില്‍ ഒന്നാമത്. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 8 വ്യാജ സർവകലാശാലകളാണ് യുപിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളാണുള്ളത്. ഒഡീഷ, പശ്ചിബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് വീതമാണ് വ്യാജന്മാർ. കര്‍ണ്ണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഓരോ സര്‍വകലാശാലകളും വ്യാജന്മാരുടെ പട്ടികയിലുണ്ട്. സെന്‍റ് ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തിലെ വ്യാജന്‍. പട്ടിക സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10