രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ പഞ്ചായത്തി രാജ് പ്രകാരം തെരഞ്ഞെടുപ്പില്‍ അയോഗ്യരാകും
Jaihind TV News Report
Jaihind TV Web Desk
October 26, 2018
1 min read
•
Updated: June 04, 2026
മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാകുമെന്ന് സുപ്രീം കോടതി. രണ്ടുകുട്ടികള്‍ എന്ന മാനദണ്ഡം പാലിക്കാന്‍ മൂന്നാമത്തെ കുട്ടിയെ ദത്തു കൊടുത്താലും നിയമം ബാധകമാവുമെന്നും സുപ്രീംകോടതി വിധിച്ചു.
പഞ്ചായത്തി രാജ് ആക്‌ട് അടിസ്ഥാനമാക്കിയാണ് വിധി. പഞ്ചായത്തി രാജ് ആക്‌ട് പാസാക്കിയ രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് വിധി ബാധകമാവുക.
ഒഡിഷയിലെ നോപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്‍റായ മിനാസിങ് മാജി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. ഒറ്റപ്രസവത്തില്‍ ഇരട്ടകളും മൂന്നുകുട്ടികളുമൊക്കെ ജനിക്കുന്നത് സ്വാഭാവികമാണെന്നും അങ്ങനെ വന്നാല്‍ വിലക്ക് ബാധകമാകുമോ എന്നും അഭിഭാഷകന്‍ ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയ കോടതി, അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിക്ക് യുക്തമായത് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
മൂന്നാമത്തെ കുട്ടി ജനിച്ചതിന്‍റെ പേരില്‍ തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരായാണ് മാജി സുപ്രീംകോടതിയിലെത്തിയത്. മാജിക്കും ഭാര്യക്കും ആദ്യ രണ്ടുകുട്ടികളുണ്ടായത് 1995ലും 1998ലുമാണ്. 2002 ഫെബ്രുവരിയില്‍ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്‍റായി. അക്കൊല്ലം ഓഗസ്റ്റില്‍ മൂന്നാമതൊരു കുട്ടികൂടി ജനിച്ചു. ആദ്യം ജനിച്ച കുട്ടിയെ 1999 സെപ്റ്റംബറില്‍ ദത്തുനല്‍കിയിരുന്നുവെന്ന് മാജിയുടെ അഭിഭാഷകന്‍ പുനീത് ജയിന്‍ വാദിക്കുകയായിരുന്നു.
https://youtu.be/iV89zeh35Ys
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10