Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയാറാക്കിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയാറാക്കിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം
  കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 കിറ്റുകളാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. അവശ്യസാധനങ്ങൾക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്നു പിടിച്ചെടുത്ത കിറ്റുകളിൽ ഉണ്ട്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബിജെപി തയാറാക്കിയതാണ് കിറ്റുകൾ എന്നാണ് ആരോപണം. നേരത്തെ 800 കിറ്റുകൾ കൂടി കയറ്റി പോയിരുന്നതായും ബിജെപി നേതാവ് മദൻലാലാണ് ഓർഡർ നൽകിയതെന്നും കടയുടമ പറഞ്ഞു. അതേസമയം എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ല എന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ നൽകിയ മൊഴി.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in